കാക്കനാട്: ജില്ലയിൽ കോവാക്സിൻ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ജൂലായ് 15 വരെയാണ് ഓൺലൈൻ ബുക്കിംഗ്. www.cowin.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ആലുവ ജില്ലാ ആശുപത്രി, അങ്കമാലി താലൂക്ക് ആശുപത്രി, ഇടപ്പള്ളി, ഇടപ്പള്ളി സി.എച്ച്.സി, ഗവ. മഹാരാജാസ് താലൂക്ക് ഹോസ്പിറ്റൽ കരുവേലിപ്പടി, കോതമംഗലം താലൂക്ക് ആശുപത്രി, മുവാറ്റുപുഴ ജനറൽ ആശുപത്രി, നോർത്ത് പറവൂർ താലുക്ക് ആശുപത്രി, പെരുമ്പാവൂർ താലൂക്ക് ആശുപത്രി, പിറവം താലൂക്ക് ആശുപത്രി, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് വാക്സിൻ ലഭിക്കുക. വിവരങ്ങൾക്ക് : 9072303861, 9072303927, 9072041171, 9072041172.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |