കൊച്ചി: സാധാരണക്കാരായ കർഷകരെ സഹായിക്കാനെന്ന വ്യാജേന വൻതോതിൽ മരം മുറിക്കാൻ ഉത്തരവിട്ട മുൻ മന്ത്രി ഇ. ചന്ദ്രശേഖരനെ മുട്ടിൽ മരംമുറി കേസിൽ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ സമരം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോൺ ഉദ്ഘാടനം ചെയ്തു. മരത്തടി ചുമന്നും വൃക്ഷത്തൈ നട്ടും പ്രവർത്തകർ പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ മനു ജേക്കബ്, ജിൻഷാദ് ജിന്നാസ്, അരുൺ കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അഷ്കർ പനയപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |