കളമശേരി: കുസാറ്റിൽ മൾട്ടിഡിസിപ്ലിനറി മൾട്ടി ടാസ്കിംഗ് റിസർച്ച് പ്രോഗ്രാമുകൾക്കായുള്ള അൾട്രാ ഫാസ്റ്റ് ലേസർ ബീംലൈനുകൾ എന്ന ഗവേഷണ പ്രോജക്ടിൽ ഡോക്ടറൽ ഫെലോ, ജൂനിയർ റിസർച്ച് ഫെലോ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭൗതിക ശാസ്ത്രം , രസതന്ത്രം, പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി, ബയോടെക്നോളജി വകുപ്പുകളും ഇന്റർനാഷണൽ സ്കൂൾ ഒഫ് ഫോട്ടോണിക്സും ചേർന്നാണ് ഏകോപിപ്പിക്കുന്നത്. വിശദാംശങ്ങൾക്ക് https://cusat.in/news. രണ്ട് അദ്ധ്യാപകർ അല്ലെങ്കിൽ ഗൈഡുകളിൽ നിന്നുള്ള് ശുപാർശ കത്തുകൾ വേണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 20. ഫോൺ: 9189439 14464 , ഇമെയിൽ: riju@cusat.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |