SignIn
Kerala Kaumudi Online
Saturday, 20 April 2024 9.45 AM IST

പ്രിവന്റീവ് ജനറ്റിക് ടെസ്റ്റ് രംഗത്തേക്ക് ചുവടുവെച്ച് മലയാളി സ്റ്റാർട്ട് അപ്പും

ueeri-

കൊച്ചി: വികസിത രാജ്യങ്ങളിൽ ഏറെ പ്രചാരത്തിലുള്ള പ്രിവന്റീവ് ജനറ്റിക് ടെസ്റ്റിംഗ് രംഗത്തേക്ക് കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സ്റ്റാർട്ടപ്പും. കഴിഞ്ഞ 20 വർഷമായി ആരോഗ്യ പരിപാലന രംഗത്തും ഫാർമ രംഗത്തും സജീവമായ ദേവപ്രശാന്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച യൂറി (യൂണിവേഴ്‌സൽ ഇറ്റേണൽ എനർജി റിസേർച്ച് ഇനിഷ്യേറ്റീവ്) എന്ന സ്റ്റാർട്ടപ്പ് സംരംഭം വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. യൂറി ജിനോം ജനറ്റിക് ടെസ്റ്റ് കിറ്റിന്റെയും മെഡിക്കൽ റിപ്പോർട്ട് ഫോർമാറ്റിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ഭാവിയിൽ ആരോഗ്യ പരിപാലന രംഗത്ത് ഏറ്റവും കൂടുതൽ സാദ്ധ്യതയും മുതൽമുടക്കും പ്രിവന്റീവ് ജനറ്റിക് ടെസ്റ്റിംഗ് രംഗത്തായിരിക്കുമെന്ന് യൂറി ചെയർമാൻ ദേവപ്രശാന്ത് പറഞ്ഞു. യൂറിയുടെ മാപ് മൈ ഹെൽത്ത് എന്ന് പേരിട്ടിരിക്കുന്ന ജനറ്റിക് ടെസ്റ്റിലൂടെ കാൻസർ, ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങൾ എന്നിങ്ങനെ നൂറോളം രോഗങ്ങൾ ഭാവിയിൽ വരാനുള്ള സാദ്ധ്യത മുൻകൂട്ടി മനസിലാക്കാനും അവയെ പ്രതിരോധിക്കാനുള്ള നടപടികൾ എടുക്കാനും സാധിക്കും.

വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ക്ലിനിക്കുകൾ, ലാബോറട്ടറികൾ എന്നിവിടങ്ങളിൽ സാമ്പിൾ കളക്ഷൻ കിറ്റ് ലഭ്യമാക്കുമെന്ന് ദേവപ്രശാന്ത് പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് 1800 572 8705.

ജനറ്റിക്ക് ടെസ്റ്റിനായി യൂറി ഉമിനീർ

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ മുൻനിര മോളിക്കുലാർ ലാബായ 'മാപ് മൈ ജിനോമുമായി' സാങ്കേതിക സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ജനറ്റിക്ക് ടെസ്റ്റിനായി യൂറി ഉമിനീരാണ് ശേഖരിക്കുന്നത്. ഉമിനീർ ശേഖരിക്കുന്നതിനുള്ള ടെസ്റ്റ് കിറ്റ് കൊറിയർ വഴിയോ നേരിട്ടോ കമ്പനി എത്തിക്കും.ജനറ്റിക് പരിശോധനാഫലത്തിന് പുറമേ അസുഖങ്ങളെ പ്രതിരോധിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനായി ഓൺലൈൻ ജനറ്റിക് കൗൺസിലിംഗും കമ്പനി നൽകുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, UEERI GENOME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.