SignIn
Kerala Kaumudi Online
Thursday, 25 April 2024 7.30 AM IST

ആന സീതക്കുട്ടിക്ക് സ്മാരകം ഒരുങ്ങുന്നു

seethakutty

ചോറ്റാനിക്കര: കഴിഞ്ഞ ദിവസം ചരിഞ്ഞ ചോറ്റാനിക്കര ക്ഷേത്രത്തിലെ ആന സീതക്കുട്ടിക്ക് സ്മാരകം നിർമ്മിക്കുവാൻ ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിനായി ക്ഷേത്രനഗരിയിൽ സ്മൃതി മണ്ഡപവും ആനയുടെ പൂർണകായ പ്രതിമയും നിർമ്മിക്കും. ഇതു സംബന്ധിച്ച് കൂടുതൽ ആലോചന നടത്തുന്നതിനായി ദേവസ്വം അധികൃതർ, ഭക്തജന സംഘടനകൾ, രാഷ്ടീയ സാമുഹ്യസംഘടനകൾ എന്നിവയുടെ യോഗം വിളിക്കുവാനും കമ്മിറ്റിയിൽ തീരുമാനമായി. കഴിഞ്ഞ അരനൂറ്റാണ്ടായി ക്ഷേത്രത്തിൽ ശീവേലിക്ക് എഴുന്നള്ളിക്കുന്ന സീതക്കുട്ടി എന്ന ആന കഴിഞ്ഞയാഴ്ചയാണ് ചരിഞ്ഞത്.ഭക്തജനങ്ങൾക്ക് പ്രിയങ്കരിയായ ആന കുട്ടിക്ക് ക്ഷേത്രനഗരിയിൽ സ്മാരകം വേണമെന്ന ആവശ്യം ഉയർന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MLY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.