കൊച്ചി: വഴങ്ങാതെ വാഴുന്ന കൊവിഡിനിടെ ജില്ലയിൽ മറ്റുപകർച്ചവ്യാധികളും തലപൊക്കുന്നു.
ഈ മാസം 1 മുതൽ 7 വരെ ഡെങ്കിപ്പനി, എലിപ്പനി, മലേറിയ എന്നിവ ജില്ലയിൽ റിപ്പോർട്ടു ചെയ്തു. കലൂരിലാണ് ഏറ്റവും അധികം ഡെങ്കിപ്പനിയുള്ളത്. അതേസമയം സംസ്ഥാനത്തുനിന്ന് നിർമാർജനം ചെയ്ത മലേറിയ രോഗം തമ്മനത്തും ചളിക്കവട്ടത്തും റിപ്പോർട്ടുചെയ്തിട്ടുണ്ട്.
ഡെങ്കിപ്പനി
കലൂർ (8), കരുമാലൂർ (5), തമ്മനം (4), പുത്തൻവേലിക്കര (4), മട്ടാഞ്ചേരി (4), പൊന്നുരുന്നി (4), കോട്ടുവള്ളി (2), ചളിക്കവട്ടം (2), ആലങ്ങാട് (2) ഒക്കൽ (2), ചെങ്ങമനാട് (2), മങ്ങാട്ടുമുക്ക്, അയ്യമ്പുഴ, നോർത്ത് പറവൂർ, തിരുമാറാടി, നായരമ്പലം, മഞ്ഞപ്ര, കൂവപ്പടി, വരാപ്പുഴ, മൂലങ്കുഴി, ചേരാനല്ലൂർ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എലിപ്പനി (5)
വടക്കേക്കര, തമ്മനം, മഞ്ഞപ്ര, തിരുമാറാടി, ഒക്കൽ
മലേറിയ (2)
തമ്മനം, ചളിക്കവട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |