കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖയുടെ നേതൃത്വത്തിൽ ചെറുകിട സൂക്ഷ്മ വ്യവസായ, സ്റ്റാർട്ടപ്പ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു.
വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിച്ച ഡെസ്കിലൂടെ സ്റ്റാർട്ടപ്പ് രംഗത്തുള്ളവർക്ക് സംശയങ്ങൾ തീർക്കാൻ കഴിയും. സംശയങ്ങൾക്ക് 24 മണിക്കൂറിനകം മറുപടി നൽകുന്ന വിധത്തിലാണ് ഡെസ്ക് പ്രവർത്തിക്കുക. സേവനങ്ങൾ സൗജന്യമായിരിക്കും. അനുഭവപരിജ്ഞാനവും നിപുണരുമായ മുതിർന്ന ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ സേവനവും ലഭ്യമാകും. വെർച്വൽ പ്ലാറ്റ്ഫോമിൽ ആരംഭിച്ച സേവനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ മാറുന്നതോടെ ആഴ്ചയിലൊരു ദിവസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ എറണാകുളം ശാഖയിൽ നേരിൽ ബന്ധപ്പെടാനുള്ള സൗകര്യങ്ങളൊരുക്കുമെന്ന് ചെയർമാൻ രഞ്ജിത് വാര്യർ അറിയിച്ചു. വിവരങ്ങൾക്ക് : kochiicai.org, ernakulam@icai.org
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |