SignIn
Kerala Kaumudi Online
Friday, 29 March 2024 1.46 AM IST

മിസിസ് യൂണിവേഴ്സിൽ മാറ്റുരയ്‌ക്കാ‌ൻ മിഥില

midhila

കൊച്ചി: മിസിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ കേരളത്തിന്റെ അഭിമാനമാകാൻ എറണാകുളം സ്വദേശി മിഥില ജോസ് (31) ഒരുങ്ങുന്നു. 2021ലെ മിസിസ് ഈസ്റ്റ് ഏഷ്യ യൂണിവേഴ്സ് കിരീടവുമായാണ് മിഥില ആഗോളപോരാട്ടത്തിൽ മാറ്റുരയ്ക്കുക. നവംബർ 27 മുതൽ ഡിസംബർ 5 വരെ ദക്ഷിണ കൊറിയയിലെെ സോളിലാണ് മത്സരം.

ബാഹ്യസൗന്ദര്യം വ്യക്തിയുടെ ആകർഷണത്തിന്റെ ഒരുഭാഗം മാത്രമാണെന്ന് വിശ്വസിക്കുന്ന മത്സരമാണ് മിസിസ് യൂണിവേഴ്സ്. മത്സരത്തിൽ പങ്കെടുക്കുന്നവർ ലോകത്തെ സ്വാധീനിക്കുന്ന സംരംഭങ്ങളുടെ ഭാഗമാകണം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി ചെയ്യുന്ന മിഥില 2019 ലാണ് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നത്. മിസിസ് മലബാർ ഫസ്റ്റ് റണ്ണറപ്പ്, 2020ൽ ക്വാലാലംപൂരിൽ നടന്ന മിസിസ് ഇന്ത്യ ഇന്റർനാഷണൽ വിജയി എന്നിവ നേടിയിട്ടുണ്ട്. എറണാകുളം കച്ചേരിപ്പടിയിലാണ് മിഥിലയും കുടുംബവും താമസിക്കുന്നത്. ബിസിനസുകാരനായ സാന്റോ ഡേവിഡാണ് ഭർത്താവ്. മകൻ അന്റോണിയോ സാന്റോ.

ദി പവ‌ർ പ്രൊജക്ട്

ഈ വർഷത്തെ മിസിസ് യൂണിവേഴ്സിന്റെ മുദ്രാവാക്യം "അക്രമത്തിനെതിരെ" എന്നതാണ്. ഇതിന്റെ ഭാഗമായി ഗാർഹിക പീഡനം, കുട്ടികൾക്കെതിരെയുള്ള പീഡനം എന്നിവയ്ക്കെതിരെ "ദി പവ‌ർ പ്രൊജക്ട്" പ്രചാരണം മിഥില ആരംഭിച്ചു. സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെതിരെ ഭയമില്ലാതെ നേരിടുന്നതിനു പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അഭിഭാഷകരുടെയും കൗൺസിലർമാരുടെയും സഹായത്തോടെ സമ്മ‌ർദ്ദങ്ങളെ അതിജീവിക്കാനുള്ള അവബോധം സൃഷ്ടിക്കുന്നതിനും ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മിഥില പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MIDHILA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.