കൊച്ചി: കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചു. നിരോധനം ലംഘിക്കുന്ന ഡ്രോണുകൾ തകർക്കുമെന്നും കേസെടുക്കുമെന്നും നാവികസേന അറിയിച്ചു.
ഡ്രോൺ ഉൾപ്പെടെ ആളില്ലാതെയും റിമോട്ട് കൊണ്ടും പറപ്പിക്കുന്ന ഏതുപകരണത്തിനും നിരോധനം ബാധകമാണ്. ലംഘിച്ചാൽ തകർക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യും. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ഗുരുതര കുറ്റങ്ങൾ ചുമത്തി കർശന നടപടികൾ സ്വീകരിക്കുമെന്നും നാവികസേന അറിയിച്ചു. ആയുധ ഡിപ്പോ ഉൾപ്പെടെ സേനയുടെ മറ്റു യൂണിറ്റുകളുടെ പരിധിയിലും നിരോധനം ബാധകമാണ്.
കാശ്മീരിൽ വിമാനത്താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് സ്ഫോടനം നടത്തിയ സാഹചര്യത്തിലാണ് നടപടി. കൊച്ചി ഉൾപ്പെടെ സുപ്രധാനവും നിർണായകവുമായ പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണത്തിന് സാദ്ധ്യതകളുണ്ടെന്ന മുന്നറിയിപ്പും കണക്കിലെടുത്താണ് നിരോധനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |