വൈപ്പിൻ: കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക കമ്മിറ്റി നൽകുന്ന ഈ വർഷത്തെ സഹോദരൻ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു.2018 ജൂൺ 1 നും 2021 ജൂലായ് 31 നും ഇടയിൽ പ്രസിദ്ധീകരിച്ച ബാലസാഹിത്യ കൃതിക്കാണ് ഈ വർഷത്തെ അവാർഡ്. കൃതിയുടെ മൂന്ന് കോപ്പികൾ സഹിതം സെക്രട്ടറി, സഹോദരൻ അയ്യപ്പൻ സ്മാരകം, ചെറായി പി. ഒ , എറണാകുളം, പിൻ 683514 എന്ന വിലാസത്തിൽ ആഗസ്റ്റ് പത്തിനകം ലഭിക്കണം. ആഗസ്റ്റ് 22 ന് നടക്കുന്ന സഹോദരൻ ജന്മ ദിന സമ്മേളനത്തിൽ വെച്ച് പുരസ്കാരദാനം നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9446739578 .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |