പെരുമ്പാവൂർ: രണ്ട് വർഷത്തിനകം ആയിരം നാടൻ പശുക്കളെ ഉത്പാദിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. പെരിയാറിന്റെ തീരപ്രദേശങ്ങളിലെ തനത് പശുഇനമായ കുട്ടമ്പുഴകുള്ളൻ അഥവാ പെരിയാർപശു സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തനത് പശു ഇനങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ വ്യാപനത്തിനുമായി പ്രചാരണം നൽകുമെന്നും തീറ്റപ്പുൽ ഉത്പാദനത്തിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അധ്യക്ഷതയിൽ കോടനാട് മാർ ഔഗൻ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടൻ, കെ.ഡി.പി.പി.എസ് പ്രസിഡന്റ് ഫാദർ തോമസ് പോൾ റമ്പാൻ, കെ.എൽ.ഡി.ബി എം.ഡി ഡോ. ജോസ് ജെയിംസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |