കൊച്ചി: കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ചെറുകിട വ്യവസായികൾക്കും വ്യവസായ സംരഭകർക്കും വേണ്ട സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും തയ്യാറാകണമെന്ന് ബി.ജെ.പി ജില്ലാ നേതൃയോഗം രാഷ്ട്രീയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒരു പെട്ടിക്കടപോലും പുതിയതായി തുടങ്ങാൻ കേരളം ഭരിച്ചവർക്ക് കഴിയുന്നില്ല. ജില്ലയിലെ ഭീകരവാദ- തീവ്രവാദ സംഘങ്ങളെ അമർച്ച ചെയ്യാൻ ശക്തമായ നടപടികൾ വേണം. എല്ലാ മേഖലകളിലും ജില്ല പിറകോട്ട് പോകുമ്പോൾ ഭീകരവാദ-തീവ്രവാദ ശക്തികൾ കൂടുതൽ പിടിമുറുക്കി മുന്നോട്ട് വരികയാണ്. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാൻ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും തയ്യാറാകണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |