തൃക്കാക്കര: ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കാഡ് (2021) ജേതാവ് ചിത്രകാരൻ ബാലകൃഷ്ണൻ കതിരുരിനെ ഇടപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് (2788 ) ആദരിച്ചു. അനുമോദന സമ്മേളനം പ്രശസ്ത ഗായകൻ കൊച്ചിൻ മൻസൂർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ.എ മണി അദ്ധ്യക്ഷത വഹിച്ചു. ഇടപ്പള്ളി സർവ്വീസ സഹകരണ ബാങ്ക് (1431) പ്രസിഡന്റ് എ.ജെ ഇഗ്നേഷ്യസ്, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഇടപ്പള്ളി യൂണീറ്റ് പ്രസിഡന്റ് കെ.വി അനിൽകുമാർ, ചിത്രകാരൻ സി.എ.വിശ്വൻ, എ.ഡി.എസ് 37-ാം ഡിവിഷൻ ചെയർപേഴ്സൺ ലിജാമണി, നാടകപ്രവർത്തകൻ കെ.ഐ ജോസഫ്, ബാങ്ക് വൈസ് പ്രസിഡന്റ് പി.എ.അബൂൾ സമദ്, ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പി.വി ഷാജി,ബാങ്ക് സെക്രട്ടറി പി.എം ലളിത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |