കൊച്ചി: വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേൾക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് സംഘടിപ്പിക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടി വ്യാഴാഴ്ച രാവിലെ പത്തു മുതൽ ഒരു
മണി വരെ നടക്കും. പരാതിയോ പ്രശ്നങ്ങളോ ശ്രദ്ധയിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ കാക്കനാട് പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ, gm.dic.ekm@gmail.com എന്ന
ഇമെയിൽ വഴിയോ സമർപ്പിക്കാം. പരാതിയുടെ പകർപ്പ് meettheminister@gmail.com എന്ന ഇ മെയലിൽ വിലാസത്തിലും
നൽകണം. മന്ത്രിയെ കാണേണ്ട സമയവും സ്ഥലവും ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും മുൻകൂട്ടി അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2421461 ; 2421432 ; 2421360
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |