SignIn
Kerala Kaumudi Online
Saturday, 20 April 2024 6.31 AM IST

എ​ന്തി​നും​ ​ഏ​തി​നും​ ​ ​ര​ജി​സ്ട്രി​ ​ആ​പ്പ്

app

കൊച്ചി: പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു, വാഷിംഗ് മെഷിൻ കേടായി, തേങ്ങ ഇടാനുള്ള സമയം കഴിഞ്ഞു, വീട്ടുജോലിക്ക് ആളെ വേണം,ആവശ്യങ്ങളുടെ പട്ടിക നീളുകയാണ്.

കൊവിഡ് കാലത്ത് പണി ചെയ്യാൻ ആളെ കിട്ടുന്നില്ലെന്ന പരാതിക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ജില്ല പഞ്ചായത്ത് . ഇതിനായി സ്കിൽ രജിസ്ട്രി ആപ്പിന് രൂപവും നൽകി. ഇതിൽ പേര് രജിസ്റ്റർ ചെയ്താൽ മണിക്കൂറുകൾക്കുള്ളിൽ അതാത് തൊഴിൽമേഖലയിലെ വിദഗ്‌ദ്ധൻ വീട്ടിലെത്തി ആവശ്യപ്പെടുന്ന ജോലി ചെയ്തുതരും. ഇലക്‌ട്രിക്, പ്ളംബിംഗ് ജോലികൾക്ക് മാത്രമല്ല പ്രമേഹവും കൊഴുപ്പും പരിശോധിക്കാൻ വരെ വീട്ടിൽ ആളെത്തും. പ്ളേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം.

വീട്ടുകാര്യങ്ങൾക്കു മാത്രമല്ല വ്യവസായിക ആവശ്യങ്ങൾക്കും സേവനങ്ങൾ ലഭ്യമാകുന്ന വിധത്തിലാണ് രജിസ്റ്ററിക്ക് രൂപം നൽകുന്നത്. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് സ്‌കിൽ ഡെവലപ്പ്‌മെന്റ് മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് ,വ്യവസായിക പരിശീലന വകുപ്പ്, എംപ്ലോയ്‌മെന്റ് വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് സ്‌കിൽ രജിസ്ട്രിയുടെ പ്രവർത്തനം

 ഓണത്തിന് പ്രവർത്തനമാരംഭിക്കും

ജില്ലയിലെ 82 പഞ്ചായത്തുകളിലാണ് സ്കിൽ രജിസ്റ്ററി വഴിയുള്ള 42 തരം സേവനങ്ങൾ ആദ്യഘട്ടത്തിൽ ലഭിക്കുന്നത്.ബ്ളോക്ക്,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ എന്നിവർ വഴി അതാത് തൊഴിലുകളിൽ നൈപുണ്യമുള്ളവരുടെ പേരുവിവരങ്ങൾ രജിസ്ട്രിയിൽ ചേർക്കും. ആവശ്യമായ സേവനം ഉപഭോക്താവിന് ആപ്പുവഴി ലഭ്യമാകും. ഓണക്കാലത്തോടെ പദ്ധതി ആരംഭിക്കും.

ഉല്ലാസ് തോമസ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 സേവനപട്ടിക

ഇലക്‌ട്രിഷ്യൻ, പ്ളംബർ, എ.സി സർവീസ് ആൻഡ് റിപ്പയർ, മരപ്പണി, 2,3,4 ചക്രവാഹന റിപ്പയർ, കൃഷിപ്പണി, കേറ്ററിംഗ്, തെങ്ങുകയറ്റം, കമ്പ്യൂട്ടർ, ലാപ്‌ടോപ് സർവീസ്, പാചകം, ശിശുസംരക്ഷണം, ഡ്രൈവറും വാഹനവും, പൂന്തോട്ട പരിപാലനം, വ്യദ്ധപരിചരണം, പുല്ലുവെട്ട്, ജിംപരിശീലകർ, വീടു വൃത്തിയാക്കൽ,വീട്ടുജോലി, ഇന്റീരിയർ ഡിസൈനിംഗ്, ആശാരി, മിക്സി ഗ്രൈൻഡർ റിപ്പയർ,മൊബൈൽ ബ്യൂട്ടി പാർലർ,ഓവൻ റിപ്പയർ,പെയിന്റർ, ഫിസിയോതെറാപ്പിസ്റ്റ്, മരംവെട്ട്,ഫ്രിഡ്ജ് സർവീസ്,ഹെൽത്ത് ചെക്ക് അപ്, കായികപരിശീലനം,തയ്യൽ,ടെലിവിഷൻ റിപ്പയർ,ട്രാക്‌ടർ ഡ്രൈവർ,ട്രസ് വർക്ക്,വാഷിംഗ് മെഷീൻ, വെൽഡർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SKILL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.