കളമശേരി: കിൻഡർ ഹോസ്പിറ്റൽ കളമശേരിയിൽ ഗർഭിണികൾക്കായുള്ള കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു.
നഗരസഭ ചെയർ പേഴ്സൺ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് സാഹചര്യത്തിൽ ഗർഭിണികൾക്ക് വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കിൻഡർ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ സ്മിത സുരേന്ദ്രനും, ഡോക്ടർ ജോർജ് ജോസഫും സംസാരിച്ചു. വാർഡ് കൗൺസിലർ വാണീ ദേവി പങ്കെടുത്തു. സുരക്ഷാ നടപടികൾ പാലിച്ചുകൊണ്ട് പ്രത്യേക കെട്ടിടത്തിലാണ് വാക്സിനേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്മെന്റ് പറഞ്ഞു . ഗർഭിണികൾക്കായുള്ള പ്രത്യേക ബുക്കിംഗിനായി 7306701372 എന്ന നമ്പറിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |