കളമശേരി: രാഷ്ട്രീയ സമസ്യകൾക്ക് ഉത്തരം കണ്ടെത്താൻ കേന്ദ്രസർക്കാരിനെ പ്രാപ്തമാക്കുംവിധം മന്ത്രിസഭ പുന:സംഘടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡി.എസ്.ജെ.പി സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. ദീർഘവിക്ഷണമില്ലാത്ത ഇടതു വലതു രാഷ്ട്രീയ നേതൃത്വത്തിന്റെ സ്വാർത്ഥതയാണ് കിറ്റക്സ് പോലുള്ള വ്യാവസായിക സംരംഭം കേരളം വിടേണ്ടി വരുന്ന സാഹചര്യം സൃഷ്ടിച്ചതെന്നും കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് വി. വേണുഗോപാൽ അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കോന്നി ഗോപകുമാർ, കൃഷ്ണ പ്രസാദ്, വിനോദ് കുമാർ, ഡോ.വിനു കുമാർ, മോഹൻ നായർ, ഏലൂർ വേണുഗോപാൽ, ഹരീന്ദ്രനാഥ്, രാജലക്ഷമി, കൃഷ്ണകുമാർ, സുനിൽ കാലടി, ശ്രീകുമാർ ഇടയാടി ,ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |