കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തിന്റെയും പാകിസ്ഥാനുമായുള്ള യുദ്ധവിജയത്തിന്റെ 50 ാം വാർഷികത്തിന്റെയും ആഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ നാവികത്താവളത്തിലെ നാവികരും കുടുംബാംങ്ങളും പൊതുസ്ഥലങ്ങളിലെ പ്ളാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ നീക്കം ചെയ്തു. നാവികത്താവളത്തിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിലാണ സ്വച്ഛ് ഭാരതിന്റെയും ഭാഗമായി ശുചീകരണം നടത്തിയത്. കടൽത്തീരം, കനാലുകൾ, ഫോർട്ടുകൊച്ചി ബീച്ച് തുടങ്ങിയവ ശുചീകരിച്ചു. പ്ളാസ്റ്റിക് ഉൾപ്പെടെ മണ്ണിൽ ലയിക്കാത്ത മാലിന്യങ്ങൾ ശേഖരിച്ചു. 750 നാവികർ പരിപാടിയിൽ പങ്കെടുത്തു. നാവികത്താവളം മേധാവി വൈസ് അഡ്മിറൽ എ.കെ.ചൗള നേതൃത്വം നൽകി. പരിപാടികൾ ആഗസ്റ്റ് 23 വരെ തുടരുമെന്ന് നാവിക വക്താവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |