SignIn
Kerala Kaumudi Online
Saturday, 20 April 2024 12.47 AM IST

എസ്.എസ് എൽ.സി തോറ്റോ?ഫുൾ അൽഫാം മന്തി സൗജന്യം!

biriyanikkada

മുളന്തുരുത്തി: എസ്.എസ്.എൽ.സി പരീക്ഷയിൽ തോൽവി നേരിട്ടവർക്ക് ജീവിത വിജയത്തിലെത്താനുള്ള കരുത്തു പകരാൻ ഒരു ഫുൾ അൽഫാം മന്തി സൗജന്യമെന്ന പ്രഖ്യാപനവുമായി ബിരിയാണിക്കട.

"തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കയ്യടിക്കുന്നത്. ഈ തോൽവി മറ്റൊരു വിജയത്തിന്റെ മുന്നോടിയാണെന്ന തിരിച്ചറിവുണ്ടാകണം." തോൽവി നേരിട്ടവരോട് മുളന്തുരുത്തി പള്ളിത്താഴത്തെ ബിരിയാണിക്കടയുടെ നടത്തിപ്പുകാരായ അബി പോളിനും ലിജോ ജോർജിനും പറയാനുള്ളത് ഇതാണ്. ഇത് അവരെ ബോദ്ധ്യപ്പെടുത്തുവാനാണ് ഈ ഓഫർ പ്രഖ്യാപിച്ചത്. ഈ മാസം അവസാനം വരെ തോറ്റ റിസൽട്ടിന്റെ കോപ്പിയുമായെത്തുന്നവർക്ക് 620 രൂപ വിലവരുന്ന അൽഫാം മന്തി സൗജന്യമായി നൽകും.

ജീവിതത്തിൽ വലിയ പ്രതിസന്ധികൾ നേരിട്ടാണ് ഇരുവരും ഇന്നത്തെ നിലയിലേക്ക് എത്തിയത്. ഏറെക്കാലം ഗൾഫിലായിരുന്ന അബി അടുത്ത കാലത്താണ് തിരിച്ചെത്തിയത്. ഇരുവരും ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിച്ചിട്ടുണ്ട്.അതു കൊണ്ടാണ് നാട്ടിൽ തിരിച്ചെത്തിയപ്പോൾ ബിരിയാണിക്കട തുടങ്ങിയത്. ടേസ്റ്റ് ഫസ്റ്റ് കാറ്റേഴ്സ് എന്ന കാറ്ററിംഗ് സ്ഥാപനവും ഇവർ നടത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MLY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.