SignIn
Kerala Kaumudi Online
Friday, 19 April 2024 5.06 AM IST

ജി.അനന്തകൃഷ്ണൻ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ

rto

തൃക്കാക്കര: എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയായി ജി.അനന്തകൃഷ്ണൻ ചാർജെടുത്തു. വിശിഷ്ട സേവനത്തിനുളള മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡലിന് അർഹനായിട്ടുണ്ട്. അങ്കമാലി ജോയിന്റ് ആർ.ടി.ഒ ആയിരിക്കെ 2018ലെ പ്രളയ സമയത്ത് രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിലും കൊവിഡ് വ്യാപനത്തിന്റെ ആരംഭഘട്ടത്തിൽ എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ആയിരിക്കെ ഐ.എം.എയുമായി ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങളിലും അവശ്യ മരുന്നുകളുടെ വിതരണത്തിലും ഭക്ഷണപൊതികൾ എത്തിക്കുന്നതിലും മറ്റും സ്തുത്യർഹമായ സേവനം നടത്തി. റോഡ് സുരക്ഷ മുൻനിർത്തി ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പിലാക്കുമെന്ന് അനന്തകൃഷ്ണൻ പറഞ്ഞു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ അനധികൃത പാർക്കിംഗിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ നടപടികൾ ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ENFORCEMNT, RTO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.