SignIn
Kerala Kaumudi Online
Saturday, 20 April 2024 8.19 AM IST

സഹായോപകരണങ്ങൾക്ക് രജിസ്റ്റർ ചെയ്യാം

registration

കൊച്ചി: ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായോപകരണങ്ങൾ നൽകുന്ന പദ്ധതി പുനരാരംഭിക്കുന്നു. കാലിപ്പർ, കൃത്രിമ കൈകാലുകൾ, ബെൽട്ട് എന്നിവ ഉൾപ്പെടെ 21 സാധനങ്ങളാണ് പട്ടികയിലുള്ളത്. ഉപയോക്താക്കൾക്ക് ഇതിൽ ഏതാണ് നൽകേണ്ടതെന്ന് ഓരോരുത്തരെയും നേരിൽ കണ്ടശേഷം തീരുമാനിക്കും. സഹായോപകരണങ്ങൾ ആവശ്യമുള്ള ഭിന്നശേഷിക്കാരും വയോജനങ്ങളും ജനസേവന കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണം. കാഴ്ച പരിമിതർക്ക് ബ്രെയ്‌ലി ലിപി യന്ത്രം, ബ്രെയ്‌ലി സ്ലേറ്റ്, ജോയ് സ്റ്റിക്ക് എന്നിവയും കേൾവി പരിമിതർക്കായി കീശയിൽ വയ്ക്കാവുന്ന തരത്തിലുള്ള ശ്രവണോപകരണം, ചെവിയുടെ പിന്നിൽ വയ്ക്കുന്ന ശ്രവണോപകരണം എന്നിവയും നൽകും. വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. വിവരങ്ങൾക്ക്: 0484 2425377

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, DIFFRENTLY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.