കൊച്ചി: സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭാരത് ധർമ്മ ജന സേന സംസ്ഥാന വ്യാപകമായി 27ന് സംഘടിപ്പിക്കുന്ന പരിപാടികൾ വൻ വിജയമാക്കാൻ എറണാകുളം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. രാവിലെ 11 മണി മുതൽ 1 മണി വരെയാണ് സമരം. എറണാകുളം മണ്ഡലം യോഗത്തിൽ സംസ്ഥാന ട്രഷറൽ അനിരുദ്ധ് കാർത്തികേയൻ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ അർജ്ജുൻ ഗോപിനാഥ് , ഗോപാലകൃഷ്ണൻ കെ.ഡി , വി.എസ് രാജേന്ദ്രൻ , സുരേഷ് ലാൽ ,ബിജു കെ.ജി , ജിനുലാൽ, മനോജ് മാടവന എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |