കൊച്ചി: അങ്കണവാടി വർക്കർമാരുടെ മിനിമം വേതനം 20000 രൂപയും സഹായികളുടെ ശമ്പളം 15000 രൂപയുമാക്കുക, മിനിമം പെൻഷൻ 7500 ഉം 5000 ഉം രൂപയാക്കി ഉയർത്തുക, ഇ.എസ്.ഐ ആനൂകുല്യങ്ങൾ നൽകുക, കൊവിഡ് ദുരിതാശ്വാസ സഹായം അനുവദിക്കുക, സീനിയോറിറ്റി ലിസ്റ്റ് നടപ്പിലാക്കി അതിൽ നിന്നു നിയമനങ്ങൾ നടത്തുക, ക്ഷേമ നിധിയിലേക്കുള്ള വിഹിതം സർക്കാർ ജീവനക്കാരുടേതിന് തുല്യമാക്കുക തുടങ്ങി 19 ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് ഇന്ത്യൻ നാഷണൽ അങ്കണവാടി ഫെഡറേഷന്റെ നേതൃത്വത്തിൽ ധർണ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അജയ് തറയിൽ, ജനറൽ സെക്രട്ടറി അഡ്വ.റീസ് പുത്തൻവീട്ടിൽ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |