കൊച്ചി: സംസ്ഥാനത്ത് മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ബാബു ആവശ്യപ്പെട്ടു. സ്കോളർഷിപ്പ് ഉൾപ്പെടെയുള്ളവ മതത്തിന്റെ പേരിൽ വീതം വയ്ക്കുന്നത് അവസാനിപ്പിക്കണം. മതവിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് സംവരണത്തിനു പകരം പ്രത്യേക പാക്കേജ് നടപ്പാക്കണം. മാപ്പിള ലഹളയിൽ ഇരകളായവർക്ക് സ്മാരകം നിർമ്മിക്കണം. സംസ്ഥാന സമ്മേളന തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു ബാബു. പട്ടികജാതി പട്ടികവർഗ അവഗണനയ്ക്കെതിരെ 30 ന് താലൂക്ക് കേന്ദ്രങ്ങളിലും ഒക്ടോബർ രണ്ടിന് പഞ്ചായത്ത് തലത്തിലും ധർണകൾ സംഘടിപ്പിക്കും. ക്ഷേത്രസ്വത്തുക്കൾ വിറ്റഴിക്കുന്നതിനെതിരെ 27ന് ദേവസ്വം ബോർഡ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ക്യാപ്റ്റൻ സുന്ദരം, എസ്.സുധീർ, ഇ.ബിജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |