SignIn
Kerala Kaumudi Online
Thursday, 25 April 2024 2.19 PM IST

എസ്.എം.എ: ചികിത്സയ്ക്കുള്ള അപേക്ഷകൾ പരിഗണിക്കാമെന്ന് മന്ത്രി

nirmala-seetharaman

കൊച്ചി: സ്‌പൈനൽ മാസ്‌കുലർ അട്രോഫി (എസ്.എം.എ) ചികിത്സയ്ക്കുള്ള മരുന്നുകളുടെ ഇറക്കുമതി നികുതി ഇളവ് ഓരോ അപേക്ഷയ്ക്കും പ്രത്യേകമായി പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഹൈബി ഈഡൻ എം.പിയെ അറിയിച്ചു. എസ്.എം.എ രോഗബാധിതരായ കുട്ടികളുടെ മരുന്നിന്റെ നികുതിയിലും ഇറക്കുമതി ചാർജ്ജിലും ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി നൽകിയ കത്തിന് മറുപടി നൽകുകയായിരുന്നു അവർ. 18 കോടി രൂപ വില വരുന്ന ഈ മരുന്നിന്റെ നികുതി ഇനത്തിൽ ലഭിക്കുന്ന തുക സർക്കാർ ഒഴിവാക്കുന്നത് നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്ന് മന്ത്രിമാരായ നിർമ്മല സിതാരാമനും മനസുഖ് മാന്ദ്യവികയ്ക്കും നൽകിയ കത്തിൽ എം. പി ചൂണ്ടിക്കാട്ടിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HYBY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.