തൃപ്പൂണിത്തുറ: മിനി ബൈപാസിൽ നിലവിലുള്ള ട്രാഫിക് കുരുക്കിന് താത്കാലിക പരിഹാരമായി. പരീക്ഷണാടിസ്ഥാനത്തിൽ ട്രാഫിക് നിയന്ത്രണങ്ങൾ വരുത്തുന്നതിന് ഗതാഗത റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ വിളിച്ചു ചേർത്ത ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി മീറ്റിംഗിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, കണ്ണൻകുളങ്ങരയിൽ നിന്നും മിനി ബൈപാസ് വഴി പോകുന്ന വാഹനങ്ങൾ ആശുപത്രി ജംഗ്ഷനിൽ നിന്നു ക്രോസ്സ് ചെയ്ത് ടൗണിൽ കയറുവാൻ പാടുള്ളതല്ല. കൂടാതെ ബോയ്സ് സ്കൂളിന്റെ ഭാഗത്തു നിന്നും ബസ്സ് സ്റ്റാൻഡിലേക്കുള്ള വാഹനങ്ങൾ ആശുപതി ജംഗ്ഷൻ വഴി ക്രോസ്സ് ചെയ്തു മിനി ബൈപാസിൽ കയറുവാനും അനുവദിക്കുന്നതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |