കൊച്ചി: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിക്കുന്നു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പാട്ടീൽ ദ്വീപിലെത്തുന്ന 26ന് രാവിലെ 10ന് കലൂരിൽ റിസർവ് ബാങ്കിന് മുന്നിലാണ് ധർണ. കൂട്ടായ്മ രക്ഷാധികാരി ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനറും ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റുമായ അനു ചാക്കോ, ഹൈബി ഈഡൻ എം.പി., വി.കെ. ബീരാൻ, പ്രൊഫ. അരവിന്ദാക്ഷൻ, പി.സി. ചാക്കോ, പി. രാജു, ജോൺ ഫെർണാണ്ടസ്, ജെ. സുധാകരൻ, ടി.പി. അബ്ദുൾ അസീസ് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |