SignIn
Kerala Kaumudi Online
Thursday, 25 April 2024 1.33 PM IST

ജില്ലയെ വീണ്ടും ശ്വാസംമുട്ടിച്ച് കൊവിഡ് 67 ശതമാനം പ്രദേശങ്ങളിൽ സ്ഥിതി രൂക്ഷം

fg

കൊച്ചി: ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ജില്ലയിലെ 67 ശതമാനം തദ്ദേശമേഖലയിലും കൊവിഡ് വ്യാപനം രൂക്ഷം. ഇവിടങ്ങളിൽ കടുത്ത നിയന്ത്രണം തുടരണമെന്നാണ് നിർദേശം. മരട് മുനിസിപ്പാലാറ്റിയിലും 28 ഗ്രാമപഞ്ചായത്തുകളിലും ടി.പി.ആർ. നിരക്ക് 15 ശതമാനത്തിന് മുകളിലാണ്. ഇവയെ അതിതീവ്ര വ്യാപനമേഖലയായ ഡി. കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയത്. ഇതിൽതന്നെ എടത്തല ഗ്രാമപഞ്ചായത്ത് 35 ശതമാനവുമായി രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലുമാണ്. കഴിഞ്ഞയാഴ്ച 15 ശതമാനത്തിൽ താഴെയായിരുന്ന ചൂർണിക്കര ഗ്രാമപഞ്ചായത്ത് അവലോകന വാരത്തിൽ 21ശതമാനത്തിലേക്ക് ഉയർന്നു.

കൊച്ചി കോർപ്പറേഷനും ആലുവ, ഏലൂർ, കൂത്താട്ടുകുളം, പിറവം മുനിസിപ്പാലിറ്റികളും ഉൾപ്പെടെ 25 തദ്ദേശസ്ഥാപനങ്ങളിൽ ടി.പി.ആർ നിരക്ക് 5മുതൽ 10 ശതമാനം വരെയാണ്. ഇവിടെ താരതമ്യേന സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് വിലയിരുത്തൽ. ആമ്പല്ലൂർ, അയ്യമ്പുഴ, മാറാടി, പാമ്പാക്കുട, പൂതൃക്ക, പോത്താനിക്കാട് പഞ്ചായത്തുകൾ ടി.പി.ആർ നിരക്ക് 5 ശതമാനത്തിലും താഴ്ത്തി ആശ്വാസ തീരത്താണ്.

 തദ്ദേശസ്ഥാപനങ്ങളുടെ സ്ഥിതിവിവരം: ആകെ 96

  • ടി.പി.ആർ 0- 5 ശതമാനം വരെ : (കാറ്റഗറി -എ)..........6
  • 05-10 ശതമാനം വരെ (കാറ്റഗറി -ബി)....................25
  • 10-15 ശതമാനം വരെ (കാറ്റഗറി -സി)..................36
  • 15ന് മുകളിൽ (കാറ്റഗറി -ഡി)..................29

 ഡി കാറ്റഗറി

ആവോലി, ആയവന, ചേന്ദാമംഗലം, ചെങ്ങമനാട്, ചേരാനല്ലൂർ, എടത്തല, കല്ലൂർക്കാട്, കറുകുറ്റി, കീരമ്പാറ, കോട്ടപ്പടി, കോട്ടുവള്ളി, കുമ്പളം, കുട്ടമ്പുഴ, മലയാറ്റൂർ നീലീശ്വരം, മഞ്ഞപ്ര, ചൂർണിക്കര, മൂക്കന്നൂർ, നായരമ്പലം, ഞാറയ്ക്കൽ, പൈങ്ങോട്ടൂർ, പാറക്കടവ്, പുത്തൻവേലിക്കര, രായമംഗലം, ശ്രീമൂലനഗരം, തുറവൂർ, വടക്കേക്കര, വളകം, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളും മരട് മുനിസിപ്പാലിറ്രിയും.

 സി. കാറ്രഗറി

അങ്കമാലി, കളമശേരി, കോതമംഗലം, മൂവാറ്റുപുഴ, വടക്കൻപറവൂർ, പെരുമ്പാവൂർ, തൃക്കാക്കര, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളും ആലങ്ങാട്, ആരക്കുഴ, അശമന്നൂർ, ചെല്ലാനം, ചോറ്റാനിക്കര, എളങ്കുന്നപ്പുഴ, കടമക്കുഴി, കടുങ്ങല്ലൂർ, കാലടി, കാഞ്ഞൂർ, കരുമാല്ലൂർ, കവളങ്ങാട്, കൂവപ്പടി, കുമ്പളങ്ങി, കുന്നുകര, മഴുവന്നൂർ, മുടക്കുഴ, മുളന്തുരുത്തി, ഒക്കൽ, പല്ലാരിമംഗലം, പള്ളിപ്പുറം, പായിപ്ര, പിണ്ടിമന, തിരുവാണീയൂർ, ഉദയംപേരൂർ, വാഴക്കുളം, വേങ്ങൂർ പഞ്ചായത്തുകൾ. ഇവിടം ടി.പി.ആർ. നിരക്ക് 10 മുതൽ 15 ശതമാനം വരെയുള്ള സി. കാറ്റഗറിയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID LOCAL BODY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.