നെടുമ്പാശേരി: നെടുമ്പാശേരി മേഖലയിലെ വ്യാപാരികൾക്കായി നടപ്പിലാക്കിയ സുരക്ഷാ പദ്ധതി ആനുകൂല്യങ്ങൾ വിതരണം ചെയ്തു. പൂവത്തൂശ്ശേരി യൂണിറ്റ് അംഗമായിരിക്കെ മരിച്ച ഐ.ഒ. ഐപ്പച്ചന്റെ കുടുംബത്തിനുള്ള ആനുകൂല്യം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് കൈമാറി.മേഖലാ പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, കെ.ജെ. പോൾസൺ, ഷാബു വർഗീസ്, ടി.വി. സൈമൺ, ടി.എസ്. മുരളി, കെ.ജെ. ഫ്രാൻസിസ്, എൻ.എസ്. ഇളയത്, വി.എ. ഖാലിദ്, ടി.എസ്. ബാലചന്ദ്രൻ, ഡേവിസ് മൊറേലി, ബൈജു ഇട്ടൂപ്, എ.വി. രാജഗോപാൽ, സി.വി. ബിജീഷ്, കെ.ആർ. ശരത്, സുബൈദ നാസർ, ഷൈബി ബെന്നി, ആനി റപ്പായി, ജിന്നി പ്രിൻസ്, ഗിരിജ രഞ്ജൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |