കൊച്ചി: സാമൂഹ്യ നീതി ഓഫീസ് സംഘടിപ്പിച്ച 'കൈകോർക്കാം ലഹരിക്കെതിരെ, ലഹരി വിമുക്ത എറണാകുളം' എന്ന ഒരുമാസത്തെ പ്രചാരണ പരിപാടി സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയിൽ ലഹരി നിർമാർജന പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും ഇതിനായി എല്ലാ വകുപ്പുകളുടെയും ഏകോപനം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ 100 പേർക്ക് പരിശീലനം നൽകി. ലഹരി ഉപയോഗത്തിന്റെ ഹോട്ടസ്പോട്ടുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുകയും വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു. ഓൺലൈനായി നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജാഫർ മാലിക് മുഖ്യാതിഥിയായി.പി. എം. സുരേഷ് അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |