SignIn
Kerala Kaumudi Online
Thursday, 25 April 2024 12.37 PM IST

ഹോമിയോ അറ്റൻഡർ റാങ്ക് ഹോൾഡർമാർ നിരാശയിൽ പ്രതീക്ഷ പൊലിയുന്നു

psc

വൈപ്പിൻ: ഹോമിയോ വകുപ്പിൽ അറ്റൻഡർ ഗ്രേഡ് രണ്ട് തസ്തികയിൽ ഒഴിവുകളുണ്ടായിട്ടും നിയമനം ലഭിക്കാത്ത നിരാശയിൽ റാങ്ക് ലിസ്റ്റിലുള്ളവർ. സ്ഥാനക്കയറ്റ നിയമനങ്ങൾ പാരയാകുന്നുവെന്നാണ് ഇവരുടെ വിലാപം.

14 ജില്ലകളിൽ നിന്നായി പതിനായിരത്തിൽപ്പരം പേരാണ് പി.എസ്.സി ടെസ്റ്റ് എഴുതിയത്. 2020 ൽ 265 പേരുടെ റാങ്ക് ലിസ്റ്റ് പ്രസീദ്ധീകരിച്ചു. 2015 വരെ 43 പേർക്ക് നിയമനം നല്കി. അവശേഷിക്കുന്ന 212 പേർ നിയമനം കാത്തിരിക്കുകയാണ്. 2015 ശേഷമുണ്ടായ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ വകുപ്പ് നേരിട്ട് നിയമനം നല്കുകയാണ്.

ഹോമിയോ ഫാർമസികളിലേക്കുള്ള തസ്തികയാണ് അറ്റൻഡർ ഗ്രേഡ് രണ്ട്. ശുചീകരണ തൊഴിലാളികൾ, പാചകക്കാർ, സെക്യൂരിറ്റി ജീവനക്കാർ, താൽക്കാലിക, പാർട്ട് ടൈം ജീവനക്കാർ തുടങ്ങിയവർക്ക് ഹ്രസ്വകാല കോഴ്‌സിലൂടെ സ്ഥാനക്കയറ്റം നൽകുകയാണെന്നാണ് ഇവരുടെ ആരോപണം.

മൂന്ന് വർഷം ഈ കോഴ്‌സ് പഠിച്ച് പി.എസ്.സി. പരീക്ഷയെഴുതി റാങ്ക് പട്ടികയിൽ ഇടം നേടിയവരും സ്വകാര്യ ഹോമിയോ ക്ലിനിക്കുകളിൽ വർഷങ്ങളോളം ജോലി ചെയ്ത് പരിചയമുള്ളവരുമാണ് റാങ്ക് ലിസ്റ്റിലുള്ളത്.

അഞ്ച് വർഷത്തിനുള്ളിൽ 400 ലേറെ ഒഴിവുകളുണ്ടായിട്ടും അതെല്ലാം ക്ലാസ് ഫോർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകി നികത്തിയെന്ന് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിയാസ് പറഞ്ഞു.

പി.എസ്. സി.റാങ്ക് പട്ടിക

എറണാകുളം15, കോട്ടയം 26, ആലപ്പുഴ 24, കോഴിക്കോട് 22, കൊല്ലം 15, തിരുവനന്തപുരം 14, തൃശൂർ 10, കാസർഗോഡ് 12, വയനാട് 13 , പത്തനംതിട്ട 6, ഇടുക്കി 2 .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HOMEO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.