കൊച്ചി: ലിംഗസമത്വത്തിന് പ്രാധാന്യം നൽകുന്ന പൊതുസമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന വ്യാപകമായി വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'കനൽ' കാമ്പയിന് ജില്ലയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി രൂപകൽപ്പന ചെയ്ത 181 മിത്ര പോസ്റ്റർ കളക്ടറേറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ കളക്ടർ ജാഫർ മാലിക് ജില്ലാ വനിതാശിശു വികസന ഓഫീസർ ഡോ. പ്രേമൻ മനോജ് ശങ്കറിന് നൽകി പ്രകാശനം ചെയ്തു. സ്തീ സുരക്ഷയ്ക്കായി നിലവിലെ സംവിധാനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക, ഗാർഹിക/ സ്ത്രീപീഡനം നേരിടുന്ന സ്ത്രീകൾക്ക് അവയെ ചെറുക്കുന്നതിന് ശാക്തീകരിക്കുക, സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ വർദ്ധിപ്പിക്കുക, നിയമസഹായം, കൗൺസലിംഗ് എന്നിവ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കനൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. മഹിളാ ശക്തികേന്ദ്ര വുമൺ വെൽഫയർ ഓഫീസർ ആര്യ ദിലീപ്, ജില്ല കോ-ഓർഡിനേറ്റർമാരായ അമൃത മുരളി, കെ.വർഷ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |