കൊച്ചി: പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ജൂലായ് 23ന് നടന്ന കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) പരീക്ഷയ്ക്ക് 10 മിനിറ്റ് സമയം നഷ്ടപ്പെട്ടെന്ന് പരാതി. കാക്കനാട് രാജഗിരി സ്കൂൾ ഒഫ് എൻജിനീയറിംഗ് ടെക്നോളജി സെന്ററിൽ പരീക്ഷ എഴുതിയ സി.എം.ഫാത്തിമ സെറീനയും പിതാവ് മുഹമ്മദ് ഇല്യാസുമാണ് ഇത് സംബന്ധിച്ച് ആരോപണമുന്നയിച്ചത്. സെന്ററിൽ ഉത്തരക്കടലാസ് ബുക്ക്ലെറ്റ് വിതരണം ചെയ്തത് പരീക്ഷ ആരംഭിക്കാനുള്ള സമയം കഴിഞ്ഞാണെന്നും ഇതിനാൽ ആകെ പരീക്ഷ സമയമായ രണ്ട് മണിക്കൂറിൽ 10 മിനിറ്റ് നഷ്ടമായെന്നും ഇവർ ആരോപിച്ചു. കൂടാതെ പരീക്ഷ ഹാളിൽ അനലോഗ് വാച്ച് ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |