കൊച്ചി: ലയൺസ് ക്ലബ് ഇന്റർനാഷണൽ തൃപ്പൂണിത്തുറ സൗത്ത് പ്രസിഡന്റായി സനിൽ പൈങ്ങാടൻ ചുമതലയേറ്റു. സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ മുഖ്യാതിഥിയായി. മുൻ പ്രസിഡന്റ് സുകുമാരമേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറിയായി വിമൽ വിജയൻ, ട്രഷറർ വിശാഖ്, ബോർഡ് അംഗങ്ങൾ ടി.വി. വരുൺ, കെ.ജി. പ്രകാശൻ, രഘു നന്ദനൻ, സോണിച്ചൻ ജോസഫ്, സന്തോഷ് അഞ്ചുതൈക്കൽ എന്നിവരും സ്ഥാനമേറ്റു. ഡിസ്ട്രിക്ട് ഐ.ടി സെക്രട്ടറി ജയേഷ്, റീജിയനൽ ചെയർമാൻ ജെയിംസ് അറക്കൽ, സിബി ഫ്രാൻസിസ്, ബിനു സി മാണി, ചാർട്ടർ പ്രസിഡന്റ് പ്രശാന്ത് മോഹൻ, ഷൈൻ കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |