മുളന്തുരുത്തി: സി.പി.എം പ്രവർത്തകനായിരിക്കെ മരണമടഞ്ഞ പി.കെ സുരേന്ദ്രന്റെ കുടുംബത്തിന് സ്വന്തം വീടെന്ന സ്വപ്നം സഫലമായി. സി.പി.എം മുളന്തുരുത്തി ഏരിയാ, ലോക്കൽ കമ്മിറ്റികൾ സംയുക്തമായി നടപ്പാക്കുന്ന കനിവ് പദ്ധതിയിലൂടെയാണ് ഭവനം നിർമ്മിച്ചു നൽകിയത്. കഴിഞ്ഞ ദിവസം മുളന്തുരുത്തിയിൽ നടന്ന ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ സുരേന്ദ്രന്റെ ഭാര്യ ഷൈലയ്ക്ക് വീടിന്റെ താക്കോൽ കൈമാറി. ചടങ്ങിൽ ടി.സി ഷിബു അദ്ധ്യക്ഷനായിരുന്നു. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി സി.ബി ദേവദർശ്ശനൻ അനുസ്മരണ പ്രഭാഷണം നടത്തി.സി.കെ റെജി, ഷെർളി വർഗ്ഗീസ്, എം.ആർ മുരളി, പി.എൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |