കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ ആറുമാസത്തിനകം ലഘൂകരിക്കുമെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. ആത്മനിർഭർ പാക്കേജ്, മുദ്ര വായ്പ തുടങ്ങിയവയിലൂടെ മേഖലയെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച എം.എസ്.എം.ഇ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എസ്.എം.ഇ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടർ ജി.എസ്. പ്രകാശ് പ്രഭാഷണം നടത്തി. കെ.എം.എ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. ജോമോൻ കെ. ജോർജ്, ബി. ബാലഗോപാൽ, ആൽഗേഴ്സ് ഖാലിദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |