കൊച്ചി: ജസ്റ്റിസ് രജീന്ദ്ര സച്ചാർ സമിതി നിർദ്ദേശങ്ങൾ മുസ്ലീങ്ങൾക്ക് മാത്രമായി നടപ്പിലാക്കുക, തുക ബഡ്ജറ്റിൽ വകയിരുത്തുക, വിദ്യാഭ്യാസ ഉദ്യോഗ തൊഴിൽ മേഖലകളിലെ പങ്കാളിത്തവും പ്രാതിനിധ്യവും ജനസംഖ്യാനുപാതികമായി ഉറപ്പുവരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളിൽ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ മെക്ക സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടത്തുന്ന സെക്രട്ടറിയേറ്റ് ധർണ വിജയിപ്പിക്കാനും തീരുമാനമായി. പ്രൊഫ: ഇ. അബ്ദുൽ റഷീദ് , ജനറൽസെക്രട്ടറി എൻ.കെ .അലി, സി.ബി .കുഞ്ഞിമുഹമ്മദ് , എ.എസ്. എ റസാഖ്, എം.എ.ലത്തീഫ്, കെ.എം.അബ്ദുൽ കരീം ,എൻ.കെ.അലി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |