SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.02 PM IST

ഇ-ഓട്ടോ പദ്ധതി; അപേക്ഷ ക്ഷണിച്ചു

aye-auto

കൊച്ചി: ജില്ലാ പഞ്ചായത്തിന്റെ പട്ടികജാതി യുവജനങ്ങൾക്കായുള്ള ഇ- ഓട്ടോ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താക്കൾ വായ്പ കണ്ടെത്തുന്ന മുറയ്ക്ക് 60,000 രൂപ ബാക്ക് എൻഡഡ് സബ്‌സിഡിയായി ബാങ്കിലേക്ക് നൽകുന്നതാണ് പദ്ധതി. അപേക്ഷകർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ സ്വയം സംരംഭകത്വ മിഷനിലോ പേര് രജിസ്റ്റർ ചെയ്തവരും ഡ്രൈവിംഗ് ലൈസൻസ്, ബാഡ്ജ് എന്നിവ ഉള്ളവരും ഇതേ ആവശ്യത്തിന് മുൻപ് ധനസഹായം ലഭിക്കാത്തവരും ആയിരിക്കണം. താല്പര്യമുള്ളവർ ഓഗസ്റ്റ് 31 ന് മുൻപായി വെള്ളപേപ്പറിൽ അപേക്ഷയും ബന്ധപ്പെട്ട രേഖകളും സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് 0484 2422256.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, E-AUTO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.