SignIn
Kerala Kaumudi Online
Friday, 19 April 2024 8.29 AM IST

കൊവിഡ് നേരിയ ആശ്വാസം

covid

കൊച്ചി: ജില്ലയിൽ കൊവിഡ് കണക്കിൽ നേരിയ ആശ്വാസം. ഇന്നലെ ജില്ലിയിൽ 2663 പേർക്ക് രോഗം സ്ഥിരീകരിച്ചു. ടി.പി.ആർ 8.55. സമ്പർക്കം വഴി 2662 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഉറവിടം അറിയാത്തവർ 28 പേരും 7 പേർ ആരോഗ്യ പ്രവർത്തകരുമാണ്. 6 പേ‌ർ വിദേശത്തു നിന്നും എത്തിയവരാണ്.

രോഗമുക്തി-1544

ചികിത്സയിൽ കഴിയുന്നവർ-20904

50ന് മുകളിൽ രോഗികളുള്ള സ്ഥലങ്ങൾ

തൃക്കാക്കര-102

കിഴക്കമ്പലം -76
ചിറ്റാറ്റുകര -64
എളംകുന്നപ്പുഴ- 62
വാഴക്കുളം- 58
കളമശേരി- 57
വേങ്ങൂർ- 53
കീഴ്‌മാട്- 51

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എറണാകുളം നോർത്ത്, തിരുമാറാടി, എളംകുളം, പൂണിത്തുറ, അയ്യപ്പൻകാവ്, കരുവേലിപ്പടി, ചക്കരപ്പറമ്പ്, പച്ചാളം, പോത്താനിക്കാട്.

സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധനയിൽ 255 പേർ കുടുങ്ങി

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധനയിൽ 255 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്‌ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർ കുടുങ്ങിയത്. മാസ്‌ക് ധരിക്കാത്തതിന് 190 പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാത്തതിന് 20 പേർക്കെതിരെയും നടപടി സ്വീകരിച്ചു. പൊതു ഗതാഗത രംഗവും സെക്ടറൽ മജിസ്‌ട്രേറ്റുമാർ നിരീക്ഷിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.