SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.18 PM IST

ജീവിതപങ്കാളിക്ക് വേണം ബിരുദാനന്തര ബിരുദം

matrimony-site

കൊച്ചി: ജീവിതപങ്കാളിയെ കണ്ടെത്താൻ വെബ്‌സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന യുവതികൾ ഇഷ്ടപ്പെടുന്നത് എൻജിനീയറിംഗ്, മാനേജ്‌മെന്റ്, മെഡിസിൻ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരെ. യുവാക്കൾക്ക് കൊമേഴ്‌സ്, ആർട്‌സ്, സയൻസ് ബിരുദാനന്ത ബിരുദമുള്ളവരെയാണ് പ്രിയം. സ്വന്തം ജാതിക്ക് പുറത്തുള്ളവരെ സ്വീകരിക്കാനും മടിയില്ല.
മാട്രിമോണി വെബ്‌സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്നവരെക്കുറിച്ചുള്ള പഠനത്തിനാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.

യുവതികളിൽ 39 ഉം യുവാക്കളിൽ 19 ശതമാനവും ബിരുദാനന്തര ബിരുദവും അതിനു മുകളിലും യോഗ്യതയുള്ളവരെയാണ് പങ്കാളിയായി തിരയുന്നത്. ബിസിനസ് സംരംഭകർ, എൻജിനീയർമാർ, ടെക്‌നീഷ്യൻമാർ എന്നിവരാണ് യുവാക്കളിൽ ഭൂരിഭാഗവും. സോഫ്റ്റ്‌വെയർ, മെഡിക്കൽ പ്രൊഫഷണലുകളാണ് യുവതികളിൽ കൂടുതലും. ആർട്‌സ് വിഷയങ്ങൾ പഠിച്ചവരാണ് യുവതികളിൽ ഭൂരിപക്ഷവും. സാങ്കേതിക, പ്രൊഫഷണൽ ബിരുദമുള്ളവരും ധാരാളം. യുവാക്കളിൽ കൂടുതലും സാങ്കേതിക, പ്രൊഫഷണൽ ബിരുദവും ഡിപ്ലോമയും നേടിയവരാണ്. യുവാക്കളിൽ 31 ഉം യുവതികളിൽ 19 ഉം ശതമാനം അവരവരുടെ ജാതിക്കു പുറത്തു നിന്നുള്ളവരെ സ്വീകരിക്കാൻ തയ്യാറാണ്.

പ്രധാന കണ്ടെത്തലുകൾ
●​കേരളത്തിലെ വെബ്‌സൈറ്റുകളിൽ രജിസ്റ്റർ ചെയ്തവരിൽ 76 ശതമാനം മലയാളികൾ
​തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ട്.
●​ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്യുന്നത് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കൊല്ലം നഗരങ്ങളിൽ
●90 ശതമാനം പങ്കാളിയെ തിരയുന്നത് മൊബൈൽ ഫോൺ ഉപയോഗിച്ച്
●രജിസ്റ്റർ ചെയ്തവരിൽ 30 ശതമാനം യുവതികളും 70 ശതമാനം യുവാക്കളും
●ശരാശരി പ്രായം യുവാക്കളുടെ 29 ഉം യുവതികളുടേത് 25 വയസ്
●പ്രവാസി മലയാളികൾ യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നാണ് പങ്കാളിയെ തേടുന്നത്
●രജിസ്റ്റർ ചെയ്തതി 67 ശതമാനം ഹിന്ദുക്കളാണ്. 19 ശതമാനം ക്രിസ്ത്യാനികൾ, 13 ശതമാനം മുസ്ലീങ്ങൾ

പുരോഗമന പാതയിൽ
വിവാഹകാര്യത്തിൽ മലയാളി യുവതികൾ പുരോഗമന ചിന്തയുള്ളവരാണ്. സ്വന്തം നിലയിൽ തീരുമാനമെടുക്കുന്നവരാണ്. ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്താൻ നേരിട്ട് പ്രൊഫൈൽ പരിശോധിക്കുന്നതിൽ മലയാളി യുവതികൾ മുന്നിലാണ്.

അർജുൻ ഭാട്ടിയ,ചീഫ് മാർക്കറ്റിംഗ് ഓഫീസർ,
കേരളമാട്രിമോണി ഡോട്ട് കോം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MATRIMONY WEBSITES
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.