കൊച്ചി: മഹാരാജാസ് കോളേജ് ഹോക്കി ഗ്രൗണ്ടിന് ഒളിമ്പിക്സിൽ മെഡൽ നേടിത്തന്ന ഒളിമ്പ്യൻ ശ്രീജേഷിന്റെ പേര് നൽകണമെന്ന് ഹൈബി ഈഡൻ എം.പി. ആവശ്യപ്പെട്ടു. രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നതിൽ ഏറെ പങ്ക് വഹിച്ച ശ്രീജേഷ് എറണാകുളം കിഴക്കമ്പലം സ്വദേശിയാണ്. സർക്കാരിൽ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായി മഹാരാജാസ് ഗ്രൗണ്ടിൽ ആസ്ട്രോ ടർഫ് നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 41 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സിൽ രാജ്യം വെങ്കലം നേടിയതിൽ ശ്രീജേഷിന്റെ പങ്ക് വളരെ വലുതാണ്. ശ്രീജേഷിനോട് സംസ്ഥാനത്തിന്റെ ആദരവ് പ്രകടിപ്പിക്കുന്നത് ഇത്തരത്തിലാകണമെന്ന് ഹൈബി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |