അങ്കമാലി: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ പ്രക്ഷോഭ ജാഥയുടെ ജില്ലാതല ഉദ്ഘാടനം അങ്കമാലിയിൽ നടന്നു. ഡി.സി.സി.ജനറൽ സെക്രട്ടറി മാത്യു തോമസ് ജാഥ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി മേഖലയിൽ രണ്ടു പതിറ്റാണ്ടായി പരിഹാരമാകാത്ത പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണണമെന്നാവശ്യപ്പെട്ട് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സമരപരമ്പരയുടെ ഭാഗമായാണ് ജില്ലാ ജാഥ. ഉദ്ഘാടന യോഗത്തിൽ ഷിബു സി. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു .വി .ടി .വിനോദ് ,അനിൽ എം.ജോർജ്ജ്, സന്തോഷ് കുമാർ, മഹേഷ് ബാബു, ബിജു പൂപ്പത്ത്, ആന്റു മാവേലി, പോൾ ജോവർ, സുനിൽ ഗോകുലം, കെ.ബാബു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |