കൊച്ചി: കേന്ദ്രസർക്കാരിന്റെ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ ,തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡി സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിറ്റ് ഇന്ത്യ പ്രശ്നോത്തരി മത്സരം ജില്ലാ പഞ്ചായത്തംഗം അനിത ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ ചിൻമയ സ്കൂളിലെ ദേവാഞ്ജന .ആർ ,കൊച്ചിൻ റിഫൈനറി സ്കൂളിലെ ഗായത്രി എം ആർ , പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ പ്രണവ് .എ .ഇളയിടം എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. എം .രഞ്ജിത്ത്കുമാർ, ജെറി ജോൺസൺ, ആർ. കൃഷ്ണാനന്ദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |