കൊച്ചി: ദേശീയപാത വികസനത്തിന് ഭൂമി പിടിച്ചെടുക്കുന്നതായി ആരോപിച്ച് ഈമാസം 15ന് അതിജീവന സ്വാതന്ത്ര്യ സംരക്ഷണദിനം എന്ന പേരിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയപാത സംയുക്ത സമരസമിതി നിൽപ്പ്സമരം സംഘടിപ്പിക്കും.പുനരധിവാസ പാക്കേജ് നിഷേധിച്ചും ബാക്കി ഭൂമിയിൽ നിർമാണവിലക്ക് അടിച്ചേല്പിച്ചും 45മീറ്റർ പദ്ധതിക്ക് സർക്കാർ ഏകപക്ഷീയമായി ഭൂമി പിടിച്ചെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. എല്ലാ ബസ് സ്റ്റോപ്പുകളിലും വീടുകളുടെയം സ്ഥാപനങ്ങളുടെയും മുമ്പിലും രാവിലെ 10 മുതലാണ് സമരമെന്ന് ഭാരവാഹികൾ അറിയിച്ചു.കെ.സി. ചന്ദ്രമോഹൻ, ഹാഷിം ചേന്നാമ്പിള്ളി, ഇ.വി. മുഹമ്മദാലി, സുന്ദരേശൻ പിള്ള, ടി.കെ. സുധീർകുമാർ, സി.കെ. ശിവദാസൻ, കുഞ്ഞാലൻ ഹാജി, നൗഷാദ് വെന്നിയൂർ, എ.ടി. മഹേഷ്, സത്യൻ, ശങ്കരൻകുട്ടി, ഷാഫി ഹാജി, മുകുന്ദൻ, അനൂപ് ജോൺ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |