കൊച്ചി : സ്വാതന്ത്ര്യത്തിന്റെ 75 - ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷത്തെ ആഘോഷ പരിപാടികൾ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിക്കുമെന്ന് ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ് അറിയിച്ചു. ഇന്ന് വൈകിട്ട് 4.30 ന് വൈക്കം സത്യാഗ്രഹ സ്മൃതി മണ്ഡപത്തിൽ വെച്ച് സി.കെ.ആശ എം.എൽ.എയിൽ നിന്ന് ഗാന്ധിപ്രതിമ ശോഭന ജോർജ് ഏറ്റുവാങ്ങി കലൂർ ഖാദി ടവറിൽ എത്തിക്കും. നാളെ രാവിലെ 10.30 ന് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും ഗാന്ധി പ്രതിമ അനാച്ഛാദനവും വ്യവസായ മന്ത്രി പി.രാജീവ് നിർവഹിക്കും. ടി.ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഖാദി റിബേറ്റ് വില്പന ഈ മാസം 20 വരെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |