കൊച്ചി: സ്വാതന്ത്ര ദിനത്തിൽ വിക്ടേഴ്സ് ചാനലിലൂടെ വിദ്യാർത്ഥികൾക്ക് പഠന ക്ലാസ് വെച്ച് സ്വാതന്ത്രദിനത്തെ അപമാനിക്കുന്ന നടപടി സർക്കാർ തിരുത്തണമെന്ന് കെ.പി.എസ്.ടി.എ എറണാകുളം ജില്ലാ കമ്മിറ്റി. സ്വാതന്ത്യ സമരങ്ങളേക്കുറിച്ച് അവബോധം വളർത്തേണ്ട ദിനത്തിൽ കുരുന്നുകളെ അതിൽ നിന്നും മാറ്റി നിർത്തുന്നത് അംഗീകരിക്കാനാവില്ല. സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്നും ജില്ലാ കമ്മിറ്റി പറഞ്ഞു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു, സംസ്ഥാന സീനിയർ എക്സിക്യുട്ടീവ് അംഗം ടി.യു.സാദത്ത്, സി.വി.വിജയൻ, കെ.എ.ഉണ്ണി, അജിമോൻ പൗലോസ്, റിബിൻ കെ.എ, സാബു കുര്യാക്കോസ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ വിൻസന്റ് ജോസഫ്,ബിജു ആന്റണി, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |