കൊച്ചി: ബി.ഡി.ജെ.എസ്. എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് പതാക ഉയർത്തി. സാമൂഹ്യനീതിക്കായുള്ള പോരാട്ടം ആരംഭിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ സ്വാതന്ത്ര്യദിനസന്ദേശം നൽകി. എ.സി.എസ് സ്കൂൾ മാനേജർ പി.ഐ. തമ്പി മുഖ്യപ്രഭാഷണം നടത്തി. ചന്ദന പാർവതി പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, മഹിളസേന മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ, സി.എൻ. ചന്ദ്ര, കെ.ഡി. ഗോപാലകൃഷ്ണൻ, സുരേഷ് ലാൽ, കെ.ജി. ബിജു, മനോജ്, കിഷോർ കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |