കൊച്ചി: രാഷ്ട്രീയ ജനതാദൾ (ജെ.ഡി.എസ് ) ജില്ലാ കമ്മിറ്റിയുടെ ലാലു കിച്ചൺ പദ്ധതിയുടെ ഭാഗമായി നിർദ്ധനർക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പരിപാടി സ്വാതന്ത്ര്യദിനത്തിൽ ആരംഭിച്ചു. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജോർജ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ദേവി, ജില്ലാ സെക്രട്ടറി സലിം കളമശേരി, യുവ രാഷ്ട്രീയ ജനതാദൾ സെക്രട്ടറി ജനറൽ സുഭാഷ് കാഞ്ഞിരത്തിങ്കൽ, റിഷാദ്, മഹിളാദൾ സെക്രട്ടറി സൂരജാമ്മ എന്നിവർ പ്രസംഗിച്ചു. തെരുവിൽ കഴിയുന്നവർക്ക് മൂന്നു നേരം ഭക്ഷണം നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന് ബിജു തേറാട്ടിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |