കൊച്ചി:സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിവകുപ്പ് നടപ്പാക്കുന്ന നഗരവഴിയോര കാർഷിക വിപണികൾ ശ്രദ്ധേയമാകുന്നു. വിഷരഹിതമായ നാടൻ കാർഷിക ഉത്പന്നങ്ങൾക്ക് നഗരപ്രദേശങ്ങളിൽ വിപണി ഒരുക്കുന്നതാണ് പദ്ധതി. പ്രാദേശിക കർഷകരിൽ നിന്നും കാർഷിക ഉത്പന്നങ്ങൾ ശേഖരിച്ച് നഗരപ്രദേശങ്ങളിൽ സജ്ജമാക്കുന്ന വഴിയോര വില്പന കേന്ദ്രങ്ങളിലൂടെ വിപണനം സാദ്ധ്യമാക്കും. നിലവിൽ എട്ട് വിപണന കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. കൂത്താട്ടുകുളത്തെ വഴിയോര വിപണി എല്ലാ ദിവസവും പ്രവർത്തിക്കുന്നുണ്ട്. ഹൈബ്രിഡ് പച്ചക്കറി തൈകൾ, വിത്തുകൾ എന്നിവയും ഇവിടെ ലഭിക്കും. ഹൈടെക് നഴ്സറിയും വൈകാതെ സജ്ജമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |