കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ ഖാദി പ്രദർശന വില്പന സ്റ്റാൾ ആരംഭിച്ചു. 2022 ആഗസ്റ്റ് 15 വരെ സ്റ്റാൾ പ്രവർത്തിക്കും. രാജ്യത്തെ 75 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ആരംഭിച്ച സ്റ്റാളുകളിൽ ഒന്നാണ് എറണാകുളത്തേത്. കേന്ദ്ര സർക്കാർ പരിപാടിയായ 'ആസാദി കാ അമൃത് മഹോത്സവത്തിന്റെ' ഭാഗമായാണ് ഖാദി പ്രചാരണത്തിന് സ്റ്റാൾ ആരംഭിച്ചത്. ഖാദി, ഗ്രാമ വ്യവസായ ഉത്പന്നങ്ങളായ തുണിത്തരങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഭക്ഷണങ്ങൾ, തേൻ, മൺപാത്രങ്ങൾ തുടങ്ങിയവ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |